ലണ്ടനിലെ തണുപ്പിനെ മറികടക്കാൻ കറുത്ത കാർഡിഗനും ഷാളും ധരിച്ചിരുന്നു. 2023-ൽ സ്‌പെയിനിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലും സാരിയും സ്ലിപ്പറും ധരിച്ച് ജോഗിംഗ് നടത്തിയിരുന്നു.

ലണ്ടൻ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ലണ്ടനിലെ ഹൈഡ് പാർക്കിൽ വെള്ള സാരിയും ചെരിപ്പും ധരിച്ച് ജോഗിംഗ് നടത്തുന്ന വീഡിയോ വൈറൽ. ബക്കിംഗ്ഹാം കൊട്ടാരം മുതൽ ഹൈഡ് പാർക്ക് വരെ ബം​ഗാൾ മുഖ്യമന്ത്രി ലണ്ടനിൽ ചുറ്റിനടന്ന് ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പങ്കുവച്ചു. പച്ച ബോർഡറുള്ള വെളുത്ത സാരിയും വെളുത്ത സ്ലിപ്പറുകളും ധരിച്ചാണ് മമത വാം അപ്പിനിറങ്ങിയത്. ലണ്ടനിലെ തണുപ്പിനെ മറികടക്കാൻ കറുത്ത കാർഡിഗനും ഷാളും ധരിച്ചിരുന്നു. 2023-ൽ സ്‌പെയിനിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിലും സാരിയും സ്ലിപ്പറും ധരിച്ച് ജോഗിംഗ് നടത്തിയിരുന്നു. ബ്രിട്ടനുമായുള്ള ബംഗാളിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച മമതാ ബാനർജി ലണ്ടനിൽ എത്തിയത്. 

കൊൽക്കത്തയെപ്പോലെ തന്നെ, വർത്തമാനകാലത്തിന്റെ ചലനാത്മകതയെ സ്വീകരിക്കുകയും ഭൂതകാലത്തിന്റെ ഭാരം വഹിക്കുകയും ചെയ്യുന്ന മനോഹരമായ നഗരത്തിലേക്ക് ഞങ്ങളെത്തി. ദിവസത്തിലെ പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ്, ലണ്ടന്റെ കാലാതീതമായ ഗാംഭീര്യത്തിൽ മുഴുകാൻ ഞാൻ ഒരു നിമിഷം എടുത്തുവെന്നും അവർ പറഞ്ഞു. ബ്രിട്ടനുമായുള്ള ബംഗാളിന്റെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിലനിൽക്കുന്ന ബന്ധങ്ങൾ ശക്തിപ്പെടുത്താനുമാണ് സന്ദർശനമെന്നും മമതാ ബാനർജി വ്യക്തമാക്കി. 


Scroll to load tweet…