Asianet News MalayalamAsianet News Malayalam

‌പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മമത; കേന്ദ്രത്തിനെതിരെ രണ്ടു ദിവസത്തെ ധർണ

ഷാഹിദ് മിനാർ ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ ത‍‍ൃണമൂൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കും. കേന്ദ്രത്തിന്റെ ചിറ്റമ്മ നയത്തിനെതിരെയാണ് തൃണമൂലിന്റെ പ്രതിഷേധം. 

Mamata targeting panchayat elections A two-day dharna against the Centre fvv
Author
First Published Mar 29, 2023, 10:31 AM IST

കൊൽക്കത്ത: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രണ്ടു ദിവസത്തെ ധർണയുമായി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തിനുള്ള ധനസഹായങ്ങൾ കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നാരോപിച്ചാണ് മമത ഇന്ന് ധർണ ആരംഭിക്കുന്നത്. അംബേദ്കർ പ്രതിമക്ക് മുന്നിലാണ് ധർണ നടക്കുന്നത്. 

ഷാഹിദ് മിനാർ ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ ത‍‍ൃണമൂൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കും. കേന്ദ്രത്തിന്റെ ചിറ്റമ്മ നയത്തിനെതിരെയാണ് തൃണമൂലിന്റെ പ്രതിഷേധം. അതേസമയം, സാദർ​ദി​ഗിയിലെ തൃണമൂലിന്റെ തോൽവി തൃണമൂൽ കോൺ​ഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മമത വളരെ ജാ​ഗ്രതയോടെയാണ് പഞ്ചായത്ത് തെര‍ഞ്ഞെടുപ്പുകളെ നേരിടാൻ പോകുന്നത്. ഗുലാം റബ്ബാനിയിൽ നിന്ന് ന്യൂനപക്ഷകാര്യ വിഭാ​ഗം ഏറ്റെടുത്തതാണ് മമതയുടെ തെരഞ്ഞെടുപ്പ് നേരിടാനുള്ള നീക്കം. 

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കവും മമത തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് അറിയിച്ച മമത കോൺ​ഗ്രസ് ഒഴികെയുള്ള പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോവാനാണ് തീരുമാനം. ഇതിന്റെ ഭാ​ഗമായി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോൺ​ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിനെയും കൂടെ നിർത്തിയേക്കും.

സാ​ഗർ​ദി​ഘി ഉപതെരഞ്ഞെടുപ്പ് തോൽവി; ക്ഷുഭിതയായി മമത; മുസ്ലിം നേതാക്കളെ മാറ്റി

കൊൽക്കത്തയിലെത്തിയാണ് മമതയുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച്ച നടത്തിയത്. ഇതൊരു മൂന്നാം സഖ്യമാണെന്ന് പറയുന്നില്ല. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെ നേരിടാനുള്ള കരുത്തുണ്ടെന്ന് തൃണമൂൽ എംപി സുദീപ് ബന്ദ്യോപാധ്യായ് പറഞ്ഞിരുന്നു. അതേസമയം, രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവത്തിൽ കോൺ​ഗ്രസിനെ പിന്തുണച്ച് മമത രം​ഗത്തെത്തിയിട്ടുണ്ട്.  ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നുവെന്ന് മമത പ്രതികരിച്ചിരുന്നു. മോദിയുടെ പുതിയ ഇന്ത്യയിൽ  പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നുവെന്നും മമത ട്വിറ്ററിൽ കുറിച്ചു. 

Follow Us:
Download App:
  • android
  • ios