Asianet News MalayalamAsianet News Malayalam

ബിജെപിക്കെതിരെ വിശാലസഖ്യമൊരുക്കാൻ മമത: പിണറായിയുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യത

ദില്ലിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. സഖ്യ നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്.

mamata to form major alliance of opposition parties
Author
Kolkata, First Published Jul 29, 2021, 1:09 PM IST

ദില്ലി: ബിജെപിക്കെതിരായ വിശാല സഖ്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ മമത ബാനര്‍ജി നീക്കം തുടങ്ങി. വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടത്തും. അതിനിടെ പെഗാസെസിലെ മമതയുടെ ഇടപെടലിനെ പുകഴ്ത്തി ശിവേസന രംഗത്തെത്തി.

വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണ്ണായകമായിരുന്നു സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രാദേശിക തലത്തിലും ബിജെപിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍. വൈകുന്നേരം അഞ്ച് മണിക്ക് കനിമൊഴിയുമായി ചര്‍ച്ച നടത്തുന്ന മമത ബാനര്‍ജി സഖ്യത്തിലേക്ക് ഡിഎംകെയുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ്. തുടര്‍ഘട്ടങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണാന്‍ പദ്ധതിയുണ്ട്. 

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളിലേക്കും സഖ്യ ചര്‍ച്ചകള്‍ വ്യാപിപ്പിക്കനാണ് തീരുമാനം. ദില്ലിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. സഖ്യ നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്. ഇന്നോ നാളെയോ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തിയേക്കും. 

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് പിന്നാലെ ചർച്ചകൾ സജീവമാക്കുന്ന മമത നവീന്‍ പട്നായിക്കിനേയും ജഗന്‍മോഹന്‍ റെഡ്ഡിയയും സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേ സമയം പെഗാസെസുമായി ബന്ധപ്പെട്ട് മമതയുടെ നീക്കങ്ങളെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയത് സഖ്യത്തിനുള്ള പിന്തുണയുടെ സൂചനയായി. ഫോണ്‍ ചോര്‍ത്തലിന് ഇരയായ സ്വന്തം സംസ്ഥാനത്തെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മമതയുടേത് ധീരമായ നിലപാടാണെന്നും ഉത്തരവാദിത്തമുള്ള ഭരണാധികാരിയാണ് മമതയെന്നും ശിവസേ മുഖപത്രമായ സാമ്നയില്‍ എഴുതി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios