Asianet News MalayalamAsianet News Malayalam

നുപുർ ശർമ്മയുടെ വീഡിയോ കണ്ടതിന് കുത്തിപ്പരിക്കേൽപ്പിച്ചു, പരാതിയുമായി യുവാവും കുടുംബവും

സംഭവത്തിൽ കേസെടുത്ത പൊലീസ് നുപുർ ശർമ്മയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരയ്ക്കും പ്രതികൾക്കുമിടയിലെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

Man allegedly  stabbed for Watching Video of Nupur Sharma  in Bihar
Author
Patna, First Published Jul 19, 2022, 11:59 AM IST

പാറ്റ്ന: പ്രവാചകനിന്ദാ പരാമർശത്തിൽ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്ത ബിജെപി വക്താവ് നുപുർ ശർമ്മയുടെ വീഡിയോ കണ്ടതിന് യുവാവിനെ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ബിഹാറിലെ ബഹേറ ഗ്രാമത്തിലെ അങ്കിത് ഝാ എന്നയാൾക്കാണ് കുത്തേറ്റത്. എന്നാൽ സംഭവത്തിൽ കേസെടുത്ത പൊലീസ് നുപുർ ശർമ്മയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇരയ്ക്കും പ്രതികൾക്കുമിടയിലെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

ദർഭംഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അങ്കിത് ഝാ. നാല് ദിവസം മുമ്പ് നാലംഗ സംഘമാണ് ഝായെ ആക്രമിച്ചത്. ഇതിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.രണ്ട് പേർ ഒളിവിലാണ്. അങ്കിത് ഝായുടെ വാക്കുകൾ ഇങ്ങനെ - ഞാൻ ഒരു കടയിലിരുന്ന് നുപുർ ശർമ്മയുടെ വീഡിയോ കാണുകയായിരുന്നു. അവിടേക്കെത്തിയ മുഹമ്മദ് ബിലാലും സംഘവും വീഡിയോ കാണുന്നതിൽ പ്രകോപിതരായി ദേഷ്യപ്പെട്ടു. അപമാനിച്ചു, കത്തി ഉപയോഗിച്ച് ഇടുപ്പിൽ ആറ് തവണ കുത്തി. 

നുപുറിന്റെ വീഡിയോ കണ്ടതിനാണ് മകനെ ആക്രമിച്ചതെന്ന് ഝായുടെ ബന്ധുക്കളും ആരോപിച്ചു. എന്നാൽ പരാതിയിൽ നിന്ന് ബിജെപി നേതാവിന്റെ പേര് ഒഴിവാക്കാൻ പൊലീസ് തങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ പൊലീസ് ഭാഷ്യം മറ്റൊന്നാണ്. സുഹൃത്തുക്കൾ കടയിലിരിക്കെ കഞ്ചാവിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇത് കത്തിക്കുത്തിലേക്ക് നയിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. 

നുപുർ ശർമ്മയ്ക്ക് നേരെ വിമർശനം കടുപ്പിച്ച് സുപ്രീം കോടതി

ജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്ഐആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്.  നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ അതെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.

Read Also : ആരാണ് നുപുർ ശർമ്മ ? രാജ്യത്തിന് തലവേദനയായ വിവാദത്തിന് വഴിവച്ച ബിജെപി നേതാവ്

കോടതിയുടെ പരിഗണനയിലുള്ള ഗ്യാൻവാപി കേസിൽ എന്തുകൊണ്ട് ടെലിവിഷൻ ചർച്ചക്ക് പോയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. പാർട്ടി വക്താവെന്നാൻ എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുർ ശർമ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തൽ. പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുർ ശർമ്മയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, മാപ്പ് പറയാൻ വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു

Read Also : ഉദയ്പുർ കൊലപാതകം: 'പ്രതിയുമായുള്ള ബന്ധം ബിജെപി വിശദീകരിക്കണം'; ആരോപണവുമായി അശോക് ​ഗെഹ്ലോട്ട്

കോടതിയുടെ പരിഗണനയിലുള്ള ഗ്യാൻവാപി കേസിൽ എന്തുകൊണ്ട് ടെലിവിഷൻ ചർച്ചക്ക് പോയെന്ന് സുപ്രീംകോടതി ചോദിച്ചു. ഉദയ്പൂരിലുണ്ടായതടക്കം പിന്നീട് നടന്ന അനിഷ്ട സംഭവങ്ങള്ഡക്കെല്ലാം ഉത്തരവാദി നുപുർ ശര‍്‍മ്മയാണെന്നും കോടതി നിരീക്ഷിച്ചു. മെയ് 28ന് ആദ്യ എഫ്ഐആർ ഇട്ട കേസിൽ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് നടന്നില്ലെന്ന് ചോദിച്ച കോടതി നുപുർ ശർമ്മയുടെ സ്വാധീനമാണ് അത് വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

Read Also : നുപുർ ശർമ്മക്ക് അനുകൂലമായ പോസ്റ്റിട്ടയാളെ രാജസ്ഥാനിൽ അക്രമികൾ തല അറുത്ത് കൊന്നു; പ്രധാനമന്ത്രിക്കും വധഭീഷണി

Read Also : ഉദയ്പൂർ കൊലപാതകം: പ്രതിയുടെ ബൈക്ക് നമ്പർ മുംബൈ ഭീകരാക്രമണ തീയതി 2611; 5000രൂപ നൽകി സ്വന്തമാക്കിയതെന്ന് പൊലീസ്

Follow Us:
Download App:
  • android
  • ios