ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയില്‍ യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജൊഗറാം ഭില്‍ (20), പതിനാലുകാരി എന്നിവരാണ് മരിച്ചത്. സെത്രാവ് ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ജൂണില്‍ രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ സമാനമായി 19 കാരനെയും 17കാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരെയും വീട്ടില്‍ നിന്ന് കാണാതായി മണിക്കൂറുകള്‍ക്കുശേഷമാണ് ഇരരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്.