മുംബൈ: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.  27 കാരനെയാണ് വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

21കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സഹോദരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യുവാവിനെതിരെ 2019 ലെ മുസ്ലീം സ്ത്രീകളുടെ സംരക്ഷണ അവകാശ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ രാജ്കുമാർ ഷിൻഡെ പറഞ്ഞു.

ജൂലൈ 24 ന് രാത്രി ഫോണിൽ വിളിച്ചാണ് ഇയാൾ മുത്തലാഖ് ചൊല്ലിയതെന്ന് പൊലീസ് അറിയിച്ചു. ഭർത്താവിന്റെ സഹോദരിയും തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Read Also: സ്ത്രീധനം ചോദിച്ച് പീഡനം, പിന്നാലെ വാട്സ് ആപ്പ് കോളിലൂടെ മുത്തലാഖ്; പരാതിയുമായി യുവതി

സ്ത്രീധന പീഡനത്തിന് പിന്നാലെ മുത്തലാഖ് ചൊല്ലി; ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ, കേസ്