തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് 17 പേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മേട്ടുപ്പാളയം സ്വദേശി ശിവ സുബ്രഹ്മണ്യനെയാണ് തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പറമ്പിലെ മതിൽ ഇടിഞ്ഞുവീണാണ് 17 പേർ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാൽ, ചെന്നൈയിൽ ഉൾപ്പടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. 

വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാൽ നഗര മേഖലയിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. തഞ്ചാവൂരിലും നീലഗിരിയിലും ഉൾപ്പെടെ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഉടൻ കേന്ദ്രത്തിന് നിവേദനം നൽകും.