സംഭവം ക്ലിനിക്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു
താനെ: ക്രൂ മറികടന്ന് ഡോക്ടറെ കാണാന്‍ ശ്രമിച്ച യുവാവ് റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ നന്ദിവാലി പ്രദേശത്തുള്ള ഒരു സ്വകാര്യ പീഡിയാട്രിക് ക്ലിനിക്കിലായിരുന്നു സംഭവം. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ക്യൂ മറികടക്കാൻ ശ്രമിച്ച യുവാവിനെ റിസപ്ഷനിസ്റ്റ് തടയുകയായിരുന്നു. തുടര്‍ന്ന് 25 കാരിയായ സോനാലി റിസപ്ഷനിസ്റ്റിനെ പ്രതി ഗോകുല്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
2025 ജൂലൈ 21-ന് വൈകുന്നേരം നടന്ന ഈ സംഭവം ക്ലിനിക്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. എഫ്ഐആർ അനുസരിച്ച് ഗോകുൽ ഡോക്ടറെ കാണാൻ ശ്രമിച്ചു എന്നാൽ ഡോക്ടർ മറ്റ് രോഗികളെ പരിശോധിക്കുകയായിരുന്നതിനാൽ സോനാലി ഗോകുലിനോട് ക്യൂവിൽ കാത്തിരിക്കാൻ നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതനായ ഗോകുല്‍ സോനാലിയുടെ നേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് അവരുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളുടെ ബന്ധുക്കളും ഇടപെട്ടാണ് സോനാലിയെ രക്ഷിച്ചത്. നിലവില്‍ സോനാലി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
സോനാലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്തത്. മുന്‍പും ഇയാൾ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവം ആശുപത്രി ജീവനക്കാർക്കെതിരായ ആക്രമണങ്ങളുടെ വര്‍ധിക്കുന്നതാണ് വ്യക്തമാക്കുന്നതെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നടപടികൾ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 'എന്റെ സഹോദരിയെ ആക്രമിച്ചവൻ ജാമ്യത്തിലിറങ്ങിയ ഒരു ക്രിമിനലാണ്. ഞങ്ങൾക്ക് നീതി വേണം. ഇത്തരത്തില്‍ ഒരു ആക്രമണം നടക്കാന്‍ പാടില്ലാത്തതാണ്' എന്ന് സോനാലിയുടെ മൂത്ത സഹോദരി രൂപാലി പറഞ്ഞു.

