യുവാവിന് 90 ശതമാനത്തോളം പൊള്ളലേറ്റതായി  ഡോക്ടര്‍ പറഞ്ഞു. 

ദില്ലി: ദില്ലിയിൽ ഇന്ത്യാ ഗേറ്റിന് സമീപം യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒഡീഷ സ്വദേശിയായ കാര്‍തിക് മഹേര്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ് . യുവാവിന് 90 ശതമാനത്തോളം പൊള്ളലേറ്റതായി ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെയായിരുന്നു യുവാവിന്‍റെ ആത്മഹത്യാശ്രമം. എന്നാല്‍ യുവാവ് പ്രതിഷേധത്തിനായി ഇവിടെ എത്തിയതല്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് യുവാവെന്ന് ഇയാളുടെ സഹോദരന്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.