Asianet News MalayalamAsianet News Malayalam

14 ദിവസത്തിനിടെ ക്വാറന്റീൻ ലംഘിച്ചത് 163 തവണ; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, കുടുക്കിയത് ജിപിഎസ്

തന്റെ മൊബൈൽ ജിപിഎസ് ട്രാക്കറിലൂടെയാണ് സിം​ഗ് 163 തവണ ഹോം ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തിയതെന്ന് ഫ്ലൈയിംഗ് സ്ക്വാഡ് ഓഫീസർ എൻ ജി ഭട്ട് പറഞ്ഞു.

man booked after he flouted home quarantine 163 times in karnataka
Author
Bengaluru, First Published Jul 14, 2020, 10:38 PM IST

ബെം​ഗളൂരൂ: 14 ദിവസത്തിനിടെ 163 തവണ ഹോം ക്വാറന്റീൻ ലംഘിച്ച യുവാവിനെതിരെ കേസെടുത്തു. കർണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. സാഹബ് സിംഗ് എന്നയാൾക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസുടുത്തിരിക്കുന്നത്.

ജൂൺ 29നാണ് മുംബൈയിൽ നിന്ന് കോട്ടേശ്വരയിലെ വാടക വീട്ടിലേക്ക് സഹാബ് സിംഗ് എത്തിയത്. അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ പ്രകാരം ജൂലൈ 13 വരെ ഹോം ക്വാറന്റീനിൽ കഴിയാൻ  ജില്ലാ അധികൃതർ ഇയാളോട് നിർദ്ദേശിച്ചു. എന്നാൽ വ്യവസായി ആയ സിം​ഗ് ഉഡുപ്പിയിലും ജില്ലയിലെ ഹോട്ടലുകളും സന്ദർശിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. 

തന്റെ മൊബൈൽ ജിപിഎസ് ട്രാക്കറിലൂടെയാണ് സിം​ഗ് 163 തവണ ഹോം ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തിയതെന്ന് ഫ്ലൈയിംഗ് സ്ക്വാഡ് ഓഫീസർ എൻ ജി ഭട്ട് പറഞ്ഞു. ഇയാൾ വിവിധ മേഖലകളിൽ സന്ദർശിച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെ സിം​ഗിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios