ഇയാളെ തിരയുകയാണെന്നുംഅറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, ഇയാളെ ദില്ലിയിലെ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് അറസ്റ്റ് ചെയ്തെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയൊണ് ശനിയാഴ്ച ദില്ലിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലഖ്നൗ ഹസ്റത്ഗഞ്ച് പൊലീസ് വാറന്‍റില്ലാതെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രശാന്തിന്‍റെ ഭാര്യ ആരോപിച്ചു. അറസ്റ്റിന് ശേഷം പ്രശാന്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രശാന്തിനെക്കുറിച്ച് അറസ്റ്റിന് ശേഷം പ്രശാന്തിനെക്കുറിച്ച് യാതൊരു വിവരമില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
യോഗിക്കെതിരെ അധിക്ഷേപകരമായ രീതിയിലാണ് പ്രശാന്ത് പോസ്റ്റിട്ടതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കാള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് ഭാവിയില്‍ എന്‍റെ കൂടെ ജീവിക്കാനാഗ്രഹമുണ്ടോ എന്ന് അറിയണമെന്ന് യുവതി ആവശ്യപ്പെട്ടു.
