യാത്രക്കിടെ യുവാവ് മരിച്ചു, യാത്രക്കാർ മൃതദേഹത്തിനൊപ്പം സഞ്ചരിച്ചത് 600 കിലോമീറ്റർ,സംഭവം നിസാമുദ്ദീൻ ട്രെയിനിൽ
മരണ വിവരം റെയില്‍വെ അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും മൃതദേഹം മാറ്റാന്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

ചെന്നൈ: ട്രെയിന്‍ യാത്രക്കിടെ മരിച്ച യുവാവിന്റെ മൃതദേഹത്തിനൊപ്പം സഹയാത്രികര്‍ സഞ്ചരിച്ചത് 600 കിലോ മീറ്റര്‍. ചെന്നൈയില്‍ നിന്ന് ദില്ലി ഹസ്രത് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട തമിഴ്‌നാട് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ചെന്നൈയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി രാംജീത് യാദവ് എന്ന 36കാരനാണ് യാത്രക്കിടെ ട്രെയിനില്‍ മരിച്ചത്. വിവരം റെയില്‍വെ അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും മൃതദേഹം മാറ്റാന്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഒടുവില്‍ ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് മൃതദേഹം മാറ്റി പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്ന രാംജീത് സഹോദരനൊപ്പമാണ് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഞായറാഴ്ച ട്രെയിന്‍ നാഗ്പൂരില്‍ എത്തിയപ്പോഴാണ്, ആരോഗനില വഷളായി യുവാവ് മരിച്ചതെന്ന് സഹോദരന്‍ ഗോവര്‍ദന്‍ പറഞ്ഞു. വിവരം അറിഞ്ഞ സഹയാത്രികരും സഹായത്തിനായി റെയില്‍വെയെ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. ട്രെയിന്‍ തിങ്കളാഴ്ച രാവിലെ ഭോപ്പാല്‍ എത്തിയപ്പോഴും മൃതദേഹം മാറ്റാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും റെയില്‍വെ തയ്യാറായില്ലെന്ന് യുവാവിന്റെ ബന്ധവും യാത്രക്കാരും ആരോപിച്ചു. തുടര്‍ന്ന് ഝാന്‍സി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം സ്വീകരിക്കാന്‍ റെയില്‍വെ അധികൃതര്‍ എത്തിയതെന്ന് ഗോവര്‍ദന്‍ പറഞ്ഞു. സംഭവത്തില്‍ റെയില്‍വെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുമെന്ന് രാംജീത്തിന്റെ കുടുംബം അറിയിച്ചു.
വൻ അപകടത്തിൽപെട്ട് തെരഞ്ഞെടുപ്പ് പ്രചാരണവാഹനം! അമിത് ഷാ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഏഷ്യനെറ്റ് ന്യൂസ് തത്സമയം കാണാം..