ഹോട്ടലിന്റെ മുകളിലും പാർക്ക് ചെയ്ത കാറുകളിലുമെല്ലാണ് ഇയാൾ നിമിഷ നേരത്തിനുള്ളിലാണ് കയറിയത്. ആളുകൾ അമ്പരപ്പ് മാറി സ്പൈഡർമാന്റെ വീഡിയോ മൊബൈൽ ഫോണിലാക്കുന്നതിനിടയിലാണ് പൊലീസ് നടപടി

ചെന്നൈ: ചെന്നൈയിൽ കെട്ടിടങ്ങൾക്ക് മുകളിലും കാറിന് മുകളിലും പാഞ്ഞ് കയറി സ്പൈഡർമാൻ. തലങ്ങും വിലങ്ങും റോഡിലൂടെ സ്പൈഡർമാൻ പാഞ്ഞുനടക്കുന്നത് കണ്ട് നാട്ടുകാർ അമ്പരന്നു. ഇതിനിടെ വാഹനമെടുക്കാൻ കഴിയാതെ വന്നവർ പൊലീസ് സഹായം തേടിയതോടെ സ്പൈഡർമാനെ പൊലീസ് പിടികൂടി. ചെന്നൈയിലെ അണ്ണസലൈയിൽ ഇന്നലെ രാത്രിയാണ് അപ്രതീക്ഷിത സംഭവങ്ങൾ. 

റോയാപേട്ട് സ്വദേശിയായ സയ്യിദ് അക്ബർ അലിയാണ് സ്പൈഡർമാൻ വേഷത്തിൽ ചെന്നൈയിൽ ഗതാഗത കുരുക്ക് സൃഷ്ടിച്ചത്. ഹോട്ടലിന്റെ മുകളിലും പാർക്ക് ചെയ്ത കാറുകളിലുമെല്ലാണ് ഇയാൾ നിമിഷ നേരത്തിനുള്ളിലാണ് കയറിയത്. ആളുകൾ അമ്പരപ്പ് മാറി സ്പൈഡർമാന്റെ വീഡിയോ മൊബൈൽ ഫോണിലാക്കുന്നതിനിടയിലാണ് പൊലീസ് നടപടിയുണ്ടായത്. സ്പൈഡർമാനൊപ്പം ഫോട്ടോയെടുക്കാൻ കുട്ടികൾകൂടി വന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. 

ആൻഡമാനിൽ വള്ളം മറിഞ്ഞ് മലയാളി സൈനികനെ കാണാതായിട്ട് 5 ദിവസം; തെരച്ചിലിന് സൈനിക സഹായം തേടി കുടുംബം

പിന്നാലെയാണ് ട്രിപ്ലിക്കൻ സ്റ്റേഷനിൽ നിനിന് പൊലീസ് എത്തി സ്പൈഡർമാനെ പിടികൂടിയത്. പിന്നാലെയാണ് മധുരപലഹാരക്കടയുടെ പ്രചാരണത്തിനായിരുന്നു യുവാവിന്റെ സ്പൈഡർമാൻ വേഷം കെട്ടൽ. എന്തായാലും പൊലീസ് സ്പൈഡർമാനെ മുന്നറിയിപ്പ് നൽകിയാണ് പൊലീസ് വിട്ടയച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം