ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ യുവാവ് പാർട് ടൈമായി കാറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു

ചെന്നൈ: തിരുവള്ളൂരിൽ തിളയ്ക്കുന്ന കറിയിൽ വീണ് യുവാവിന് ദാരുണ അന്ത്യം. തിരുവള്ളൂർ മിഞ്ഞൂരിലെ കല്യാണമണ്ഡപത്തിന്‍റെ അടുക്കളയിലെ തിളയ്ക്കുന്ന രസച്ചെമ്പിൽ വീണാണ് ദുരന്തം ഉണ്ടായത്. എന്നൂർ അത്തിപ്പട്ട് സ്വദേശി സതീഷാണ് (20) മരിച്ചത്. ബിസിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഈ മാസം 23നാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ചെന്നൈ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊരുക്കുപ്പേട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായിരുന്ന സതീഷ് കാറ്ററിംഗ് സ്ഥാപനത്തിൽ പാർട് ടൈം തൊഴിലാളിയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മിഞ്ഞൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

YouTube video player