ശ്രീപെരുമ്പുത്തൂരിലെ ഒരു സ്വകാര്യകോളേജില്‍ തയ്യാറാക്കിയ ക്വാറന്റീന്‍ സെന്ററില്‍ ഐസൊലേഷനിലായിരുന്നു ബാലാജി.
ചെന്നൈ: കുവൈത്തില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റീന്‍ സെന്ററില്‍ കഴിയുന്നതിനിടെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വിവാഹത്തിനായി കുവൈത്തില്‍ നിന്ന് എത്തിയതായിരുന്നു 32കാരനായ ബാലാജി. ഓഗസ്റ്റ് 25നാണ് ഇയാള്‍ ചെന്നൈയിലെത്തിയത്.
ശ്രീപെരുമ്പുത്തൂരിലെ ഒരു സ്വകാര്യകോളേജില്‍ തയ്യാറാക്കിയ ക്വാറന്റീന്‍ സെന്ററില്‍ ഐസൊലേഷനിലായിരുന്നു ബാലാജി. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. വെള്ളി പുലര്‍ച്ചെ 2.30 ഓടെ ഫോണില്‍ സംസാരിക്കുകയായിരുന്ന ബാലാജി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് കേസെടുത്തു. അപകടമരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
