Asianet News MalayalamAsianet News Malayalam

ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ സമരത്തിന് നേരെ വെടിവെപ്പ്: ഒരു വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

കിസ്കോ ചാഹിയേ ആസാദി, മേന്‍ ദൂംഗാ ആസാദി (ആര്‍ക്കാണ് ആസാദി വേണ്ടത്, ഞാന്‍ തരാം ആസാദി) എന്ന് ആക്രോശിച്ചു കൊണ്ടാണ് ഒരു അജ്ഞാതന്‍ പൊലീസുകാരെ സാക്ഷി നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്....

man fires at student protesters of jamia milia
Author
Delhi, First Published Jan 30, 2020, 2:51 PM IST

ദില്ലി: പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ജാമിയ മിലിയ സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മാര്‍ച്ച് തടയാനായി പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് വച്ചാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്ത്. ഇയാളെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്. ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസും കണ്ടുനില്‍ക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. 

വെടിവെപ്പില്‍ പരിക്കേറ്റത് ജാമിയ മിലിയയിലെ ഷബാബ് എന്ന വിദ്യാര്‍ത്ഥിക്കാണ് എന്നാണ് പുറത്തു വരുന്ന വിവരം. കൈയില്‍ ചോരയൊലിച്ചു നില്‍ക്കുകയായിരുന്ന ഷദാബിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചിട്ടുണ്ട്. വെടിവച്ച ആൾ കസ്റ്റഡിയിലുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു. വെടിവെപ്പിന് പിന്നാലെ പ്രദേശത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. 

Follow Us:
Download App:
  • android
  • ios