ബെംഗളൂരു: ജോലിസ്ഥലത്തുവച്ച് ബലപ്രയോഗത്തിലൂടെ യുവതിയുടെ കഴുത്തിൽ താലികെട്ടിയ ശേഷം യുവാവ് മുങ്ങി. തുമകൂരു വിനു സമീപമുള്ള മദനായകനഹളളിയിൽ താമസിക്കുന്ന യുവതിയാണ് സംഭവത്തിൽ പരാതി നൽകിയത്.

യുവതിയുടെ അയൽക്കാരനാണ് ആരോപണവിധേയനായ യുവാവ്. ഞായറാഴ്ച്ച വൈകിട്ട് യുവതി ജോലി ചെയ്യുന്ന ഷോപ്പിലെത്തിയ യുവാവ് യുവതിയുടെ അനുവാദമില്ലാതെ മഞ്ഞൾ ചരടിൽ കൊരുത്ത താലി ബലപ്രയോഗത്തിലൂടെ കഴുത്തിൽ കെട്ടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഒളിവിൽ കഴിയുന്ന യുവാവിനെതിരെ തുമകൂരു പോലീസ് ക്രിമിനൽ കേസെടുത്തു.

Read More: മേഘാലയയില്‍ അനധികൃത ഖനനം സൃഷ്ടിച്ചത് വന്‍ പാരിസ്ഥിതിക ദുരന്തം