Asianet News MalayalamAsianet News Malayalam

'കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം'; സൈക്കിളിൽ സഹായമെത്തിച്ച് എഴുപതുകാരൻ

എല്ലാവർക്കും സേവനം ചെയ്യാനാണ് തന്റെ ആ​ഗ്രഹമെന്നും ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഈ ആ​ഗ്രഹത്തിന് കൂടുതൽ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. 
 

man from hyderabad reach on cycle with help
Author
Hyderabad, First Published Jul 8, 2021, 12:17 PM IST

ഹൈദരാബാദ്: സൈക്കിളിൽ ചുറ്റി സഞ്ചരിച്ച് ആവശ്യക്കാർക്ക് സഹായമെത്തിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ കെ ആർ ശ്രീനിവാസ റാവു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. എയർ ഇന്ത്യയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. എല്ലാവർക്കും സേവനം ചെയ്യാനാണ് തന്റെ ആ​ഗ്രഹമെന്നും ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഈ ആ​ഗ്രഹത്തിന് കൂടുതൽ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. 

സൈക്കിളിം​ഗിനോട് അതിയായ താത്പര്യമുള്ള വ്യക്തിയാണ് ശ്രീനിവാസ റാവു. കൊവിഡ് കേസുകൾ ഉയർന്ന സമയത്ത് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീഫ് റൈഡേഴ്സ് എന്ന സംഘടനയിൽ അം​ഗമായി ചേർന്ന് പ്രവർത്തിച്ചു. കൊവിഡിനെക്കുറിച്ചും സൈക്കിളിം​ഗിനെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുപോലെ ആവശ്യക്കാർക്ക് പലചരക്ക് സാധനങ്ങൾ പോലെയുള്ള അവശ്യവസ്തുക്കൾസൈക്കിളിൽ വീട്ടിലെത്തിച്ചു കൊടുത്തു. അതുപോലെ മരുന്നുകൾ എത്തിക്കാനും സാധിച്ചു. ശ്രീനിവാസ റാവുവിന്റെ വാക്കുകൾ. 

ജനങ്ങൾ മുന്നോട്ട് വന്ന് ആവശ്യക്കാർക്ക് സഹായം എത്തിക്കണം. പാരിസ്ഥിതിക പ്രതിസന്ധി തിരിച്ചറിഞ്ഞ് ചെറിയ ദൂരം സഞ്ചരിക്കാനെങ്കിലും ജനങ്ങൾ സൈക്കിളിനെ ആശ്രയിക്കണമെന്നും ശ്രീനിവാസറാവു കൂട്ടിച്ചേർത്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios