Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഒഡീഷയിലെ ആദ്യ രോ​ഗിക്ക് ആശ്വാസം; രോ​ഗം ഭേദമായി ഹോസ്പിറ്റൽ വിട്ടു

33 വയസ്സുള്ള യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത് 

man from odisha who tested positive cured and discharged from hospital
Author
Odisha, First Published Apr 3, 2020, 4:11 PM IST

ഒഡീഷ: ഭീതി പരത്തി കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലും ചില നല്ല വാർത്തകൾ ലോകത്തിന്റെ ചിലയിടങ്ങളിൽ നിന്നും എത്തിച്ചേരുന്നുണ്ട്. ഒഡീഷയിൽ കൊവിഡ് 19 പോസിറ്റീവ് ആയിരുന്ന രോ​ഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്നാണ് ഏറ്റവും പുതിയ ശുഭവാർത്ത. 33 വയസ്സുള്ള യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത് ഒഡീഷയിൽ ഇപ്പോൾ മൂന്ന് കൊവിഡ് 19 രോ​ഗികളാണുളളത്.

ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് 19 ​രോ​ഗിയാണിത്. ഭുവനേശ്വറിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇയാൾ പരിശോധനാ ഫലം നെ​ഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ആകുകയാണ്. ഇപ്പോൾ മൂന്ന് പേരാണ് കൊവിഡ് ബാധിതരായി അവശഷിക്കുന്നത്. ഒഡിഷ ആരോ​ഗ്യ വകുപ്പ് ട്വീറ്റിൽ വ്യക്തമാക്കി. മാർച്ച് 12 ന് ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഭുവനേശ്വറിലെ ആശുപത്രിയിലാണ് ഇയാൾ ചികിത്സിച്ചത്. 

കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രികൾ സന്ദർശിക്കരുതെന്നും പകരം 104 ലേക്ക് വിളിച്ചാൽ മതിയെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നമ്പറിൽ ഡോക്ടേഴ്സിനെ ലഭ്യമാകുമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ ഫോണിലൂടെ ലഭ്യമാകുമെന്നും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ശാലിനി പാണ്ഡേ പറഞ്ഞു. മരുന്നുകളും മറ്റ് നിർദ്ദേശങ്ങളും ആരോ​ഗ്യപ്രവർത്തകർ നൽകും. പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവ് എന്ന് കണ്ടാൽ അവർ തന്നെ വാഹനവുമായി എത്തി സർക്കാർ ആശുപത്രിയിൽ എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios