കോൺഗ്രസ് വക്താവ് പവൻ ഖേര പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

ദില്ലി: കോൺഗ്രസിന്‍റെ വാർത്താസമ്മേളനം ഭാരത് മാതാ കി ജയ് വിളിയുമായി തടസ്സപ്പെടുത്താൻ ശ്രമം. കോൺഗ്രസ് വക്താവ് പവൻ ഖേര പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ദേശീയ പതാകയുമായി പ്രതിഷേധിച്ച മധ്യവയസ്കനെ സുരക്ഷാ ജീവനക്കാർ പുറത്താക്കി.

യോഗി ആദിത്യനാഥിനെ അജയ് സിംഗ് ബിഷ്ട് എന്ന് വിളിച്ചത് ഇന്ത്യൻ സംസ്ക്കാരത്തെ അപമാനിച്ചതിന് തുല്യമാണെന്ന് ഇയാൾ ആരോപിച്ചു. ത്രിവർണ പതാകയുമായി മുൻപിലെത്തിയ ഇയാൾ വന്ദേമാതരം വിളിക്കാനാരംഭിച്ചതോടെ സുരക്ഷാ ജീവനക്കാർ പുറത്താക്കി. മഹാരാഷ്ട്ര സ്വദേശിയായ നചികേത എന്നയാളാണ് പ്രശ്നമുണ്ടാക്കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

Scroll to load tweet…