പഞ്ചാബ് പൊലീസ് അമൃത്സറിൽ നടത്തിയ പരിശോധനയിൽ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് അത്യാധുനിക പിസ്റ്റളുകളും കണ്ടെത്തി.

അമൃത്സർ: പഞ്ചാബ് പൊലീസ് നടത്തിയ പരിശോധനയിൽ അമൃത്സറിൽ വച്ച് നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (BKI) ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് അത്യാധുനികമായ കൈത്തോക്കുകളുടെ ഒരു ശേഖരവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പഞ്ചാബിൽ തന്നെ താമസിക്കുന്ന ഓംകാർ സിങ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

Scroll to load tweet…

ഗ്ലോക്ക് 9MM- 4 എണ്ണം, പിഎക്സ് 5 (.30 ബോർ) എന്നീ മോഡലുകളിലുള്ള പിസ്റ്റളുകളാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

അതേ സമയം, അമൃത്സർ റൂറൽ പൊലീസ് നടത്തിയ മറ്റൊരു ഓപ്പറേഷനിലൂടെ ഗുർപ്രീത് സിംഗ് ഏലിയാസ് ഗോപിയുമായി ബന്ധമുള്ള ഒരു അന്താരാഷ്ട്ര ആയുധ കള്ളക്കടത്ത് സംഘത്തെയും പിടികൂടിയിട്ടുണ്ട്. ഇന്റലിജൻസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നാല് പ്രവർത്തകരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.