ഖത്തറിലെ ദോഹയിലേക്കുള്ള ഇന്‍റിഗോ വിമാനത്തിന്‍റെ തിരുത്തിയ ടിക്കറ്റുമായാണ് ഇയാള്‍ ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ചത്...
ദില്ലി: ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജടിക്കറ്റുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 23ന് വൈകീട്ട് ആറരയോടെയാണ് മന്‍പ്രീത് സിംഗ് എന്നയാള്‍ വ്യാജടിക്കറ്റുമായി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ടെര്‍മിനല്‍ 3 യിലെ ചെക്ക് ഇന്‍ മേഖലയില്‍ സംശയാസ്പദമായ നിലയില്‍ കറങ്ങിനടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് കയ്യിലുള്ള ടിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായത്.
ഖത്തറിലെ ദോഹയിലേക്കുള്ള ഇന്‍റിഗോ വിമാനത്തിന്‍റെ തിരുത്തിയ ടിക്കറ്റുമായാണ് ഇയാള്‍ ടെര്‍മിനലിനുള്ളില്‍ പ്രവേശിച്ചത്. ഇയാളുടെ സഹോദരിയും സഹോദരിയുടെ മകളും ഇതേ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. മന്‍പ്രീതിനെ ദില്ലി പൊലീസിന് കൈമാറി.
