വീട്ടിലെത്തി ആമസോണ്‍ എത്തിച്ച പാക്കറ്റ് തുറന്നപ്പോഴാണ് സുഥീര്‍ത്ഥ ഞെട്ടിയത്. ഇന്‍വോയിസില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ലഭിച്ചത് ഭഗവത്ഗീതയുടെ സംഗ്രഹ രൂപമായിരുന്നു

കൊല്‍ക്കത്ത: ഓണ്‍ലൈനില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് ഭഗവത്ഗീത. കൊല്‍ക്കത്തിയിലാണ് സംഭവം. ബുധനാഴ്ചയാണ് കൊല്‍ക്കത്ത സ്വദേശിയായ സുഥീര്‍ത്ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. ആമസോണില്‍ നിന്ന് ഉടന്‍ ഓര്‍ഡര്‍ ലഭിച്ചതായി അറിയിക്കുകയും എപ്പോഴത്തേക്ക് പുസത്കം എത്തുമെന്നുള്ള കാര്യം അറിയിക്കുകയും ചെയ്തു.

ശനിയാഴ്ച ഒരു സ്ത്രീ സുഥീര്‍ത്ഥ വിളിക്കുകയും പുസ്തകം മാറിപ്പോയതിനാല്‍ ഓര്‍ഡര്‍ റദ്ദ് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജോലി തിരക്കുകള്‍ക്കിടയില്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാന്‍ സുഥീര്‍ത്ഥയ്ക്ക് സാധിച്ചില്ല.

വീട്ടിലെത്തി ആമസോണ്‍ എത്തിച്ച പായ്ക്കറ്റ് തുറന്നപ്പോഴാണ് സുഥീര്‍ത്ഥ ഞെട്ടിയത്. ഇന്‍വോയിസില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ലഭിച്ചത് ഭഗവത്ഗീതയുടെ സംഗ്രഹ രൂപമായിരുന്നു. സുഥീര്‍ത്ഥ ഫേസ്ബുക്കില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രതിഷേധം ആളിക്കത്തുന്നു, പ്രതിമകള്‍ തകര്‍ക്കപ്പെടുന്നു; ജൂണ്‍ 19 പ്രക്ഷോഭത്തിന്‍റെ ദിനമാവുമോ?

അഭിഭാഷകരുടെ വിർച്വല്‍ എൻ‍റോൾമെന്റ് ഈ മാസം 27 ന്; ചരിത്ര തീരുമാനവുമായി കേരള ബാർ കൗൺസിൽ

ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് ‌കൊവിഡ് പരിശോധന; സുരക്ഷ മുന്‍നിര്‍ത്തിയെന്ന് കെ കെ ശൈലജ