ഹൈദരാബാദിലെ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ മദ്യപിച്ച ഒരാൾ ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇക്രം ഉല്ല ഷാ എന്ന ഇൻസ്റ്റഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
ഹൈദരാബാദ്: ഹൈദരാബാദിലെ പി.വി. നരസിംഹറാവു എക്സ്പ്രസ് വേയിൽ മദ്യപിച്ച ഒരാൾ ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇക്രം ഉല്ല ഷാ എന്ന ഇൻസ്റ്റഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഫ്ലൈഓവറിലൂടെ അപകടകരമായ രീതിയിൽ ഒട്ടകത്തിന് പുറത്ത് റൈഡ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഫ്ലൈഓവറിലൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങൾക്കും അപകടകരമായ രീതിയിലാണ് ഒട്ടകപ്പുറത്ത് സഞ്ചാരം. ഒരു കാറിനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. കാറിലുള്ളവർ പല തവണ വെള്ളം മുഖത്തേക്കൊഴിച്ച് ഇയാളെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ വീഡിയോയുടെ അവസാന ഭാഗത്ത് ഒട്ടകത്തെ ഒരു വിളക്കുകാലിൽ കെട്ടിയിട്ട് മദ്യപിച്ചയാളെ ഇറക്കാൻ സഹായിക്കുന്നത് കാണാം.
നിലവിൽ 10 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ യുവാവിനെ അഭിനന്ദിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.
