ബെംഗളൂരു: എച്ച്ഐവി ബാധിതയെന്ന കാര്യം മറച്ചുവച്ച് വിവാഹം കഴിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കുമെതിരെ യുവാവിന്‍റെ പരാതി.  ബെംഗളൂരു ചാമരാജ്പേട്ട് സ്വദേശിയായ 38കാരനാണ് പരാതി നൽകിയത്. യുവതി  വിവാഹത്തിനു മുൻപ് തന്നെ എച്ച് ഐവി ബാധിതയായിരുന്നെന്നും ഇക്കാര്യം കുടുംബാംഗങ്ങളുൾപ്പെടെയുള്ളവർ മറച്ചുവെച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

അടുത്തിടെ പനിയും ജലദോഷവും വന്നതിനെ തുടർന്ന് യുവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവ് ആണെന്നറിഞ്ഞതെന്നും വീണ്ടും മറ്റൊരു ലാബിൽ പരിശോധന നടത്തിയെങ്കിലും അവിടെയും അതേ ഫലമാണ് ലഭിച്ചതെന്നും യുവാവ് പറയുന്നു. 2018 ലാണ് ഇരുവരും വിവാഹിതരായത്. യുവാവിന്റെ പരാതിയിൽ ചാമരാജ്പേട്ട് പൊലീസ് കേസെടുത്തു.

Read More: പൂർണ്ണഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; കോമയിലായ യുവതി സിസേറിയനു ശേഷം മരിച്ചു