ഹൈദരാബാദ്: ഭാര്യയെയും ഒരു വയസ്സ് പ്രായമുള്ള മകളെയും കഴുത്തുഞെരിച്ചുകൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.  വിശാഖപട്ടണത്ത് മദുര്‍വാഡ ജില്ലയിലാണ് സംഭവം. സക്രജിത്ത് ഭന്‍ജേ, ഭാര്യ ശുക്ല ദളിത് സാമന്ത് ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഒഡീഷ സ്വദേശികാളാണ് ഇവര്‍. 2017ലാണ് ഇരുവരും വിവാഹിതരായത്. 

കൊലപാതകത്തിന്‍റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വിശാഖപട്ടണത്തുവച്ച് ഭാര്യയെയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്ന ഭന്‍ജെ പിന്നീട് ഒഡീഷയിലേക്ക് പോകുകയും അവിടെവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ചാടിയാണ് ഭന്‍ജെ ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജീവനക്കാരനാണ് ഭന്‍ജെ. ശുക്ലയുടെയും കുഞ്ഞിന്‍റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.