Asianet News MalayalamAsianet News Malayalam

ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി ഓക്സിജന്‍ സിലിണ്ടറുമായി സുഹൃത്ത് സഞ്ചരിച്ചത് 1400 കിലോമീറ്റര്‍

ദില്ലിയില്‍ ഐടി പ്രൊഫഷണലായ സുഹൃത്ത് രഞ്ജന്‍ അഗര്‍വാളിന്‍റെ രക്ഷിതാക്കളാണ് മകന് ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് ദേവേന്ദ്രയോട് പറഞ്ഞത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഇത്. 

man travel 1400 kilometre with oxygen to save friend
Author
Noida, First Published Apr 29, 2021, 3:43 PM IST

ബൊക്കാറോ: കൊവിഡ് ബാധിച്ച സുഹൃത്തിന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കാനായി സുഹൃത്ത് സഞ്ചരിച്ച് 1400 കിലോമീറ്റര്‍. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിന്ന് മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് നോയിഡയിലുള്ള സുഹൃത്തിന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ 38കാരനായ അധ്യാപകനായ ദേവേന്ദ്രയാണ് സൗഹൃദത്തിന് വേണ്ടി മഹാമാരിക്കാലത്ത് സാഹസിക സഹായം ചെയ്തത്.

ദില്ലിയില്‍ ഐടി പ്രൊഫഷണലായ സുഹൃത്ത് രഞ്ജന്‍ അഗര്‍വാളിന്‍റെ രക്ഷിതാക്കളാണ് മകന് ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് ദേവേന്ദ്രയോട് പറഞ്ഞത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഇത്. ദില്ലിയില്‍ കൊവിഡ് രൂക്ഷമായതോടെയാണ് രഞ്ജന്‍ അഗര്‍വാളിന്‍റെ രക്ഷിതാക്കള്‍ ഈ ആശങ്ക പ്രകടിപ്പിച്ചത്. മാതാപിതാക്കള്‍ നിരവധിയിടങ്ങളില്‍ ഓക്സിജന് വേണ്ടി ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെയായിരുന്നു ഇത്. സ്റ്റീല്‍ നഗരമെന്ന പേരില്‍ അറിയപ്പെടുന്ന ബോക്കാറോയില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കുകയെന്ന് അത്ര എളുപ്പമായിരുന്നില്ല ദേവേന്ദ്രയ്ക്ക്. 

വിവിധ ഓക്സിജന്‍ പ്ലാന്‍റുകളില്‍ അന്വേഷിച്ചു. ഒഴിഞ്ഞ സിലിണ്ടര്‍ എത്തിച്ച് നല്‍കുകയാണെങ്കില്‍ വീണ്ടും നിറച്ച് നല്‍കാമെന്നായിരുന്നു മിക്കയിടത്ത് നിന്ന് ലഭിച്ച മറുപടി. ഒടുവില്‍ ബലിദിഹ് വ്യവസായ മേഖലയിലുള്ള ജാര്‍ഖണ്ഡ് സ്റ്റീല്‍ ഓക്സിജന്‍ പ്ലാന്‍റാണ് പണം കെട്ടി വച്ചാല്‍ സിലിണ്ടര്‍ നല്‍കാമെന്ന് സമ്മതിച്ചത്. ഇതോടെ ഓക്സിജന് 400 രൂപ അടക്കം 10000 രൂപ കെട്ടി വച്ച് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങുകയായിരുന്നു ദേവേന്ദ്ര. നോയിഡയിലേക്കുള്ള യാത്രയില്‍ ബിഹാറിലും യുപിയിലും പൊലീസ് തടഞ്ഞെങ്കിലും ആവശ്യം അറിയിച്ചതോടെ പോകാന്‍ അനുമതി നല്‍കുകയായിരുന്നുവെന്നാണ് ദേവേന്ദ്ര ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കുന്നത്. സുഹൃത്തിന് ഭേദമായിട്ടേ നാട്ടിലേക്ക്  മടങ്ങൂവെന്നാണ് ദേവേന്ദ്ര വിശദമാക്കുന്നത്.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios