യാത്ര വിലക്കിയതോടെ സുരാജ് പാണ്ഡെ എന്ന വ്യവസായി ബഹളം വയ്ക്കുകയും അക്രമകാരിയായികുകയും ചെയ്തു. തുടർന്ന് വിസ്താര വിമാനകമ്പനി ഡെപ്യൂട്ടി മാനേജറുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ എത്തിയയയാളെ അധികൃതർ തടഞ്ഞു. വിമാനയാത്രയ്ക്ക് നി‍ർബന്ധമായും കരുതേണ്ട ആ‍ർടിപിസിആ‍ർ റിപ്പോർട്ട് കരുതാതിരുന്നതിനാണ് ഇയാളെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

എന്നാൽ യാത്ര വിലക്കിയതോടെ സുരാജ് പാണ്ഡെ എന്ന വ്യവസായി ബഹളം വയ്ക്കുകയും അക്രമകാരിയായികുകയും ചെയ്തു. തുടർന്ന് വിസ്താര വിമാനകമ്പനി ഡെപ്യൂട്ടി മാനേജറുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ദില്ലയിയിൽ നിന്ന് മുംബൈയിലേക്ക് പോകാനാണ് ഇയാൽ വിമാനത്താവളത്തിലെത്തിയത്. വൈകീട്ട് മൂന്നുമണിയോടെ സുരാജ് അക്രമകാരിയാകുകയും ചീത്ത വിളിക്കുകയും ചെയ്യാനാരംഭിച്ചുവെന്നും അധികൃത‍ർ നൽകിയ പരാതിയിൽ പറയുന്നു.

എയർലൈൻ ജീവനക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ നടപടികളെന്നാണ് പരാതിയിൽ പറയുന്നത്. യാത്രക്കാർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങിയതോടെ ഇയാളെ സിഎഎസ്എഫ് ഉദ്യോ​ഗസ്ഥർ പിടിച്ചുകൊണ്ട് പോകുകയും പൊലീസിന് കൈമാറുകയുമായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona