ഇംഫാൽ: മണിപ്പൂരിന്റ  ക്രമസമാധാന ചുമതലയുള്ള എഡിജിപി അരവിന്ദ് കുമാറിനെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഇംഫാലിലെ മണിപ്പൂര്‍ റൈഫിള്‍സ് കോംപ്ലക്‌സിലെ ഔദ്യോഗിക വസതിയില്‍ ഇന്നാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.  

ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. 1992 കേഡർ ഐ പി എസ് ഓഫീസറായ അരവിന്ദ് കുമാർ നേരത്തെ ഐ ബി യിൽ ജോയിന്റ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.