കേരളത്തില്‍ നിന്നുള്ള നാല് സിപിഎം എംപിമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ, എഎ റഹീം എന്നിവരാണ് പട്ടികയിലുള്ളത്.

ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ച‍ർച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ വിവാദം. ബിജെപി എംപിമാർക്കൊപ്പം മണിപ്പൂരില്‍ ഹ്രസ്വ ചർച്ച ആവശ്യപ്പെട്ടവരില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും ഉൾപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. കേരളത്തില്‍ നിന്നുള്ള നാല് സിപിഎം എംപിമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ജോൺ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസൻ, എഎ റഹീം എന്നിവരാണ് പട്ടികയിലുള്ളത്.

കോണ്‍ഗ്രസ്, എൻസിപി, എസ്പി, ആ‍ർജെഡി പാര്‍ട്ടികളിലെ എംപിമാരും പട്ടികയിലുണ്ട്. ചട്ടം 267 പ്രകാരമുള്ള സഭ നിർത്തിവെച്ചുള്ള ചർച്ച വേണമെന്ന കൂട്ടായ തീരുമാനത്തിനിടെയാണ് ഇത്. താന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ പ്രതികരിച്ചു. സിപിഎം നല്‍കിയ നോട്ടീസുകളില്‍ റഹീമിന്‍റെ പേരും ഉണ്ടെന്ന് ബിജെപി വാദിച്ചു. എന്നാല്‍, 20 ന് പുറത്ത് വന്ന പട്ടികയിൽ ബ്രിട്ടാസിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live