ബീരേൻ സിങ് രാജിവെക്കരുതെന്നാവശ്യപ്പെട്ട്  സ്ത്രീകളടക്കമുള്ളവരുടെ സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീർത്തു

ദില്ലി : കലാപകലുഷിതമായ മണിപ്പൂരിൽ രാഷ്ട്രീയ നാടകങ്ങളും. പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം പടർന്നതോടെ അണികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബീരേൻ സിങ് രാജിവെക്കരുതെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ളവരുടെ സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീർത്തു. മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം അറിയിച്ചാണ് വസതിക്ക് മുന്നില്‍ സ്ത്രീകളുടെ സംഘമുള്ളത്. വൈകിട്ട് ഗവണറെ കാണാനിറങ്ങിയ ബീരേന്‍ സിങി്നറെ വാഹനത്തെ സ്ത്രീകളടങ്ങുന്ന സംഘം തടഞ്ഞും രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണച്ച് എത്തിയവർ വാഹനം തടഞ്ഞതോടെ ബീരേന്‍ സിങ് വസതിയിലേക്ക് മടങ്ങി. അനുയായികൾക്ക് ഒപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറി‍ഞ്ഞു. 

അതേ സമയം, മെയ്ത്തെയ് ക്യാമ്പുകളിലെത്തി രാഹുൽ ഗാന്ധി കലാപബാധിതതെ കണ്ടു. ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുമില്ലെന്നും ജനങ്ങൾ പ്രയാസത്തിലാണെന്നും ക്യാമ്പ് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ആരോപിച്ചു. സന്ദർശനത്തിന് പിന്നാലെ ഗവർണറുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. 

മൃതദേഹവുമായി തെരുവിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധം, വെടിവെയ്പ്പ്, കണ്ണീർ വാതകം; മണിപ്പൂരിൽ വൻ സംഘർഷം

ഇന്നലെയാണ് മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ആരംഭിച്ചത്. കലാപ ബാധിത പ്രദേശത്തേക്ക് പോകാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കത്തെ പൊലീസ് തടഞ്ഞത് തുടക്കത്തിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരിലും ഇന്ന് മെയ്ത്തെയ് ക്യാമ്പുകളിലും എത്തിയത്. 

മണിപ്പൂർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച: കലാപം നീണ്ടുപോകുന്നതിൽ ആശങ്ക: ഓർത്തഡോക്സ് സഭാധ്യക്ഷൻ

YouTube video player