കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രതിഷേധം കടുക്കവേ ചൊവ്വാഴ്ച ഹരിയാനയിലെ റാലിയില്‍ രാഹുല്‍ പങ്കെടുക്കും. 

ദില്ലി: കർഷകരെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ഒന്നും അറിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. കോൺഗ്രസ് കർഷകരെ വഴിതെറ്റിക്കുകയാണ്. രാഹുലിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു വിവരവും കിട്ടിയിട്ടില്ല. വിവരം ലഭിച്ചാലും ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഖട്ടാർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രതിഷേധം കടുക്കവേ ചൊവ്വാഴ്ച ഹരിയാനയിലെ റാലിയില്‍ രാഹുല്‍ പങ്കെടുക്കും. 

പഞ്ചാബിലെ മോഗയിൽ കോൺഗ്രസിന്‍റെ ഖേടി ബചാവോ യാത്രയില് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ എറിയും. ഈ നിയമത്തിൽ രാജ്യത്തെ കർഷകർ സന്തുഷ്ടരാണെങ്കിൽ പിന്നെന്തിനാണ് അവർ രാജ്യം മുഴുവൻ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.