പരീക്കറുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു.ദില്ലിയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും പനാജിയിലെത്തിയത്.

പനാജി: മനോഹർ പരീക്കർക്ക് രാജ്യത്തിന്‍റെ അന്ത്യാ‌ഞ്ജലി. പനാജി മിരാമർ കടൽതീരത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാർ,മുഖ്യമന്ത്രിമാർ,ബിജെപി അധ്യക്ഷൻ അമിത്ഷാ അടക്കം ആയിരങ്ങൾ പനാജിയിലെത്തി അന്ത്യ പ്രണാമം അർപ്പിച്ചു.

പരീക്കറുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു.ദില്ലിയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും പനാജിയിലെത്തിയത്.ഗോവയിൽ ഏഴുദിവസമാണ് ദുഖാചരണം.പാൻക്രിയാസിലെ അർബുദ ബാധ ഗുരുതരമായതോടെ ഇന്നലെ രാത്രിയായിരുന്നു മനോഹർ പരീക്കറുടെ അന്ത്യം.