Asianet News MalayalamAsianet News Malayalam

ഇന്ത്യൻ കരസേനക്ക് ഇനി പുതിയ മുഖം; മനോജ് പാണ്ഡ്യ മേധാവിയായി ഇന്ന് ചുമതലയേൽക്കും, ബി എസ് രാജു ഉപമേധാവി

ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയുടെ തലപ്പത്തെത്തുന്നത്

Manoj Pandya will take charge of Indian Army chief today, Lt. Govt. General BS Raju Deputy Chief
Author
New Delhi, First Published Apr 30, 2022, 12:35 AM IST

ദില്ലി: ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ (Lieutenant General Manoj Pande) ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി (Army chief) മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയുടെ തലപ്പത്തെത്തുന്നത്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂ‍ർ സ്വദേശിയാണ് അദ്ദേഗം. നിലവിൽ കരസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറൽ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.

 


എഞ്ചീനിയറിങ് വിഭാഗത്തിൽ നിന്ന് രാജ്യത്തിന്‍റെ കരസേനാ മേധാവിയിലേക്ക്; ചരിത്രമെഴുതി മനോജ് പാണ്ഡെ

എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ. ജനറൽ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സേനയുടെ 29ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏൽക്കുക. നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. ജമ്മു കാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. ദില്ലിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios