കെശ്‍വാനിൽ നിന്ന് കിശ്ത്വാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 3 പേരെ ജമ്മുവിലേക്ക് എയർലിഫ്റ്റ് ചെയ്തു.
ശ്രീനഗർ: ജമ്മു കശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. കെശ്‍വാനിൽ നിന്ന് കിശ്ത്വാറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.40 ഓടെയാണ് അപകടമുണ്ടായത്. കിശ്ത്വാറിലേക്കുള്ള യാത്രക്കിടെ സ്രിഗ്വാരിയിൽ വച്ച് റോഡില്‍ നിന്ന് തെന്നിയ മിനിബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ 17 പേരിൽ മൂന്ന് പേരെ വിദഗ്‍ധ ചികിത്സക്കായി ജമ്മുവിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഒരു ഹെലികോപ്റ്റർ കൂടി എയർലിഫ്റ്റിംഗിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
