നക്സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ ജവാന്മാര്‍ക്കാണ് പരിക്ക്. ജാര്‍ഖണ്ഡിലെ സാരായ്കേല മേഖലയില്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ പതിനൊന്ന് ജവാന്മാർക്ക് പരിക്കേറ്റു. സാരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിൽ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കോബ്ര ബറ്റാലിയനിലെ എട്ട് ജവാന്മാരും മൂന്ന് പോലീസുകാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
കുഴിബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ മാവോയിസ്റ്റുകൾ സുരക്ഷാജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ വായുമാർഗ്ഗം വഴി റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു. നക്സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ ജവാന്മാര്‍ക്കും സംസ്ഥാന പൊലീസിലെ അംഗങ്ങള്‍ക്കുമാണ് പരിക്ക്.
