Asianet News MalayalamAsianet News Malayalam

'ലോര്‍ഡ് ഭൗ ഭൗ' തനിക്കൊപ്പമായിരുന്നു യാത്രയെങ്കില്‍ നേരിടുക ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍; കുനാലിന് പിന്തുണയുമായി കട്ജു

താനുമൊന്നിച്ചാണ് യാത്ര ചെയ്യേണ്ടി വന്നിരുന്നതെങ്കില്‍  ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ അര്‍ണബിന് നേരിടേണ്ടി വരുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളത്. 

Markandey Katju back comedy artist Kunal Kamra
Author
New Delhi, First Published Jan 30, 2020, 1:26 PM IST

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്ത ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രക്ക്  പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. താനുമൊന്നിച്ചാണ് യാത്ര ചെയ്യേണ്ടി വന്നിരുന്നതെങ്കില്‍  ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ അര്‍ണബിന് നേരിടേണ്ടി വരുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളത്. അര്‍ണബിനെ 'ലോര്‍ഡ് ഭൗ ഭൗ' എന്നാണ് കട്ജു അഭിസംബോധന ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഹാസ്യകലാകാരന്‍ കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു. കുനാല്‍ അര്‍ണബിനെ ഭീരുവെന്നും വിളിച്ചു.

രോഹിതിന്‍റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയായിരുന്നു കുനാല്‍ അര്‍ണബിനെ ചോദ്യം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ, സ്പൈസ്ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 

എന്നാല്‍ കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു. കുനാല്‍ കമ്രയെ വിലക്ക് അര്‍ണബ് എത്രത്തോളം ഭീരുവാണ് എന്നതിന്‍റെ തെളിവാണെന്ന് ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios