Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അവശ്യ വസ്തുക്കളുടെ പട്ടികയിലേക്ക് മാസ്കും സാനിട്ടൈസറും

മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും  ഉൽ‌പാദനം, ഗുണനിലവാരം, വിതരണം എന്നിവ നിയന്ത്രിക്കുന്നതിനും ഈ വസ്തുക്കളുടെ വിൽ‌പനയും ലഭ്യതയും സുഗമമാക്കുന്നതിനും കേന്ദ്രസർക്കാർ അധികൃതരെ ചുമതലപ്പെടുത്തി. 

masks and hand Hand Sanitisers  are essential commodities till june 30
Author
Delhi, First Published Mar 14, 2020, 12:36 PM IST

ദില്ലി: കൊറോണ വൈറസ് ഭയത്തെത്തുടർന്ന് എൻ 95 ഉൾപ്പെടെയുള്ള മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും അവശ്യവസ്തുക്കളായി സർക്കാർ പ്രഖ്യാപിച്ചു. ന്യായമായ വിലയിൽ ഇവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവയ്പുകാരെയും കരിഞ്ചന്ത വ്യാപാരികളെയും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ജൂൺ അവസാനം വരെ ഇവയെ അവശ്യവസ്തുക്കളുടെ വിഭാ​ഗത്തിൽ തന്നെ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. 

2020 ജൂൺ 30 വരെയാണ് മാസ്കുകളും (സർജിക്കൽ മാസ്കുകൾ. എൻ 95 മാസ്കുകൾ) സാനി‍ട്ടൈസറുകളും അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്തു നിയമപ്രകാര‌മാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും  ഉൽ‌പാദനം, ഗുണനിലവാരം, വിതരണം എന്നിവ നിയന്ത്രിക്കുന്നതിനും ഈ വസ്തുക്കളുടെ വിൽ‌പനയും ലഭ്യതയും സുഗമമാക്കുന്നതിനും കേന്ദ്രസർക്കാർ അധികൃതരെ ചുമതലപ്പെടുത്തി. 

"കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മാസ്കുകൾക്കും സാനിട്ടൈസറുകളും വളരെ അത്യാവശ്യമായ സാഹചര്യമാണുണ്ടായത്‌. എന്നാൽ വിപണിയിൽ പലയിടങ്ങളിലും ഇവ ലഭ്യമായിരുന്നില്. മാത്രമല്ല, ലഭിക്കുന്ന ഇടങ്ങളിൽ ഇവയ്ക്ക് വൻവില ഈടാക്കുകയും ചെയ്തിരുന്നതായ ശ്രദ്ധയിൽ പെട്ടു. അതിനെ തുടർന്നാണ് ഈ നടപടി. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു. ഈ നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.  

Follow Us:
Download App:
  • android
  • ios