സ്റ്റേഷനിലെ 250 വർഷം പഴക്കമുള്ള ക്ഷേത്രം മാറ്റണമെന്ന റെയിൽവേ നോട്ടീസിന് പിന്നാലെ കൂട്ട ആത്മഹത്യാഭീഷണി
ക്ഷേത്രം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ക്ഷേത്രം നീക്കം ചെയ്തില്ലെങ്കിൽ റെയിൽവേ പ്ലാറ്റ്ഫോം മാറ്റുമെന്നും അറിയിപ്പിൽ പറയുന്നു.

ആഗ്ര: ആഗ്രയിലെ രാജാ കി മണ്ഡി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ക്ഷേത്രം മാറ്റിസ്ഥാപിക്കണമെന്ന് റെയിൽവേ. 250 വർഷം പഴക്കമുള്ള ചാമുണ്ഡ ദേവി ക്ഷേത്രം മാറ്റാനാണ് റെയിൽവേ നോട്ടീസ് നൽകിയത്. പിന്നാലെ ഹിന്ദു സംഘടനാ പ്രവർത്തകർ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തെത്തി. ഏപ്രിൽ 20നാണ് റെയിൽവേ ഡിആർഎം ആനന്ദ് സ്വരൂപ് സ്റ്റേഷൻ പരിസരത്ത് നിന്ന് കെട്ടിടം മാറ്റാൻ ക്ഷേത്ര അധികാരികൾക്ക് നോട്ടീസ് നൽകിയത്.
ക്ഷേത്രം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ക്ഷേത്രം നീക്കം ചെയ്തില്ലെങ്കിൽ റെയിൽവേ പ്ലാറ്റ്ഫോം മാറ്റുമെന്നും അറിയിപ്പിൽ പറയുന്നു. ക്ഷേത്ര ഭരണ സമിതിയെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദൾ പ്രവർത്തകരും നോർത്ത് സെൻട്രൽ റെയിൽവേയുടെ ആഗ്ര ഡിവിഷനിലെ ഡിആർഎമ്മിന്റെ ഓഫീസിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തു. ഈ ക്ഷേത്രത്തിന് 300 വർഷം പഴക്കമുണ്ട്. നമ്മളെല്ലാം മരണപ്പെടും.ക്ഷേ ഈ ക്ഷേത്രത്തിന്റെ ഒരു ഇഷ്ടിക പോലും ആർക്കും അനക്കാൻ കഴിയില്ല-ക്ഷേത്രഭാരവാഹി മഹന്ത് വീരേന്ദ്ര ആനന്ദ് പറഞ്ഞു.
നിങ്ങൾ ഇന്ന് കാണുന്ന റെയിൽവേ ട്രാക്ക് ബ്രിട്ടീഷുകാരാണ് നിർമ്മിച്ചത്. ധാരാളം ഭക്തർ ഇവിടെ പ്രാർത്ഥിക്കാൻ വരുന്നു. നാട്ടുകാരും ട്രെയിനിൽ കയറുന്ന യാത്രക്കാരും പോലും ഇവിടെ പ്രാർത്ഥിക്കുന്നുവെന്നും ക്ഷേത്രം മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.