അഹമ്മദാബാദ്:  ഗുജറാത്തിലെ സൂറത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍തീപിടിത്തം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇന്ത്യന്‍ ഓയിലിന്‍റെ ട്രെക്കിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ക്ക് തീപിടര്‍ന്ന് പൊട്ടിത്തെറിച്ചു. അപകടത്തില്‍ വന്‍ അഗ്നിബാധയാണ് ഉണ്ടായത്.

തുടര്‍ച്ചയായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് വന്‍തോതില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.  അപകട സമയത്ത് ഇതുവഴി വന്ന ഒരു സ്‌കൂള്‍ ബസ്സിലേക്കും തീപടര്‍ന്നു. എന്നാല്‍ സ്‌കൂള്‍ കുട്ടികളെ  തീപടരുന്നതിന് മുമ്പ്‌ പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 25 കുട്ടികളാണ് സ്‌കൂള്‍ ബസ്സിലുണ്ടായിരുന്നത്. 

പൊട്ടിത്തെറിയില്‍ ഇരു വാഹനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു.  അഗ്നിശമന സ്ഥലത്തെത്തി  തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കും ആളപായമോ പരിക്കോ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.