ബിജെപി സർക്കാർ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി ആരോപിച്ചു. 

ലഖ്നൗ: ചിലർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അവർ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുകയാണെന്നും മായാവതി ആരോപിച്ചു. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും മയാവതി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"വ്യക്തിപരമായ നേട്ടങ്ങൾക്കായി രാഷ്ട്രീയം കളിക്കുന്നവർ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്.നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം"- ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മായാവതി.

ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു 2019. ബിജെപി സർക്കാർ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി ആരോപിച്ചു.