Asianet News MalayalamAsianet News Malayalam

'അഭിനന്ദന്‍' എന്ന വാക്കിന്‍റെ അര്‍ത്ഥമേ മാറിയിരിക്കുന്നു; വിംഗ് കമാന്‍ഡറെ പ്രശംസിച്ച് മോദി

 ഈ രാജ്യത്തിന് ഡിക്ഷണറിയിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാനുള്ള ശക്തിയുണ്ടെന്നും മോദി പറഞ്ഞു

meaning of abhinandan change now says modi in delhi
Author
Delhi, First Published Mar 2, 2019, 3:17 PM IST

ദില്ലി: അഭിനന്ദന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥമേ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വരെ അഭിനന്ദനം എന്നായിരുന്നെങ്കില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദിന്‍റെ ധീരമായ പ്രവര്‍ത്തിയിലൂടെ ആ വാക്കിന് പുതിയ മാനം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ദില്ലിയില്‍ നടക്കുന്ന  കണ്‍സ്ട്രക്ഷന്‍ ടെക്നോളജി 2019 നെ അഭിസംബോധന ചെയ്യുകയായിരുന്നു. ഈ രാജ്യത്തിന് ഡിക്ഷണറിയിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാനുള്ള ശക്തിയുണ്ടെന്നും മോദി പറഞ്ഞു. അഭിനന്ദന്‍റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നാണ് വിംഗ് കമാന്‍ഡര്‍  ഇന്ത്യയിലെത്തിയതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തത്. 

സ്വന്തം നാട്ടിലേക്ക് തിരികെ വരൂ അഭിനന്ദൻ. ഈ രാജ്യം താങ്കളുടെ അസാധാരണ ധൈര്യത്തെക്കുറിച്ച് എന്നും അഭിമാനം കൊള്ളും. 130 കോടി ഇന്ത്യക്കാർക്കുള്ള പ്രചോദനമാണ് നമ്മുടെ സായുധസേനകൾ. വന്ദേ മാതരം!' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

പാകിസ്ഥാന്‍റെ പിടിയിലായതിന് ശേഷം മണിക്കൂറുകള്‍ നീണ്ടുനിന്ന അവ്യക്തതകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. ഫെബ്രുവരി 27നാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സേനയുടെ പിടിയിലായത്. 

ഇന്നലെ ഇന്ത്യയിലെത്തിയ അഭിനന്ദിനെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ സാംസ്കാരിക സാമൂഹ് യ പ്രവര്‍ത്തകരും മുഴുവന്‍ ഇന്ത്യന്‍ ജനതയും രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടത്. നിരവധി പേരാണ് പാകിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ അഭിനന്ദെ കാണാന്‍ വാഗാ അതിര്‍ത്തിയില്‍ മുദ്രാവാക്യങ്ങളോടെ കാത്തുനിന്നത്. 


 

Follow Us:
Download App:
  • android
  • ios