തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്ന ഐപിസി സെക്ഷൻ 171 ജി പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഇറ്റാനഗർ: തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിൽ ഏത് ബട്ടണിൽ അമർത്തിയാലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നുവെന്ന് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. വ്യാജ വീഡിയോ ആണ് ഇയാൾ പ്രചരിപ്പിച്ചതെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും മേഘാലയ ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) എഫ്ആർ ഖാർകോങ്കോർ പറഞ്ഞു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ബൊലോംഗ് ആർ സാങ്മ എന്നയാണ് അറസ്റ്റിലായത്.
ഇവിഎമ്മുകളിൽ കൃത്രിമം നടക്കുന്നുവെന്നാരോപിച്ചാണ് ഇയാൾ വീഡിയോ ഷെയർ ചെയ്തത്. റിട്ടേണിങ് ഓഫിസറുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്ന ഐപിസി സെക്ഷൻ 171 ജി പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ടാംപർ പ്രൂഫ് ആണെന്നും എന്തെങ്കിലും കൃത്രിമം നടത്താൻ ശ്രമിച്ചാൽ ഫാക്ടറി റീസെറ്റ് മോഡിലേക്ക് പോകുമെന്നും എല്ലാ തലത്തിലും നിരവധി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

