എഴുത്തുകാരി രൂപി കൗര്‍ ആണ് മിയ ഖലീഫക്ക് ഇന്ത്യന്‍ ഭക്ഷണം വാഗ്ദാനം ചെയ്തത്. രൂപി കൗര്‍ ആണ് തനിക്ക് ഭക്ഷണം എത്തിച്ച് നല്‍കിയതെന്നും മിയ ഖലീഫ ട്വീറ്റില്‍ വ്യക്തമാക്കി. 

ദില്ലി: ഇന്ത്യയിലെ കര്‍ഷക സമരത്തിന് ആവര്‍ത്തിച്ച് പിന്തുണ നല്‍കി മിയ ഖലീഫ. ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നതാണ് മിയയുടെ ഒടുവിലത്തെ ട്വീറ്റ്. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയുള്ള തന്റെ ആദ്യത്തെ ട്വീറ്റിനെ വിമര്‍ശിച്ച് ചിലര്‍ എത്തിയപ്പോള്‍ മിയ അവരെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഭക്ഷണം രുചിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. എഴുത്തുകാരി രൂപി കൗര്‍ ആണ് മിയ ഖലീഫക്ക് ഇന്ത്യന്‍ ഭക്ഷണം വാഗ്ദാനം ചെയ്തത്. രൂപി കൗര്‍ ആണ് തനിക്ക് ഭക്ഷണം എത്തിച്ച് നല്‍കിയതെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി. #farmersprotest എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. 

Scroll to load tweet…

പോപ് ഗായിക റിഹാന, മിയ ഖലീഫ, അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ ബന്ധു മീന ഹാരിസ്, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് എന്നിവരുടെ പ്രതികരണത്തോടെയാണ് കര്‍ഷക സമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇവരുടെ ഇടപെടലിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ സര്‍ക്കാറിന് അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ചിലര്‍ കര്‍ഷക സമരത്തെയും അന്താരാഷ്ട്ര സെലിബ്രിറ്റികളെയും അനുകൂലിച്ചു.