സിരോഹി: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു. രാജസ്ഥാനിലെ സിരോഹിയിൽ ഇന്ന് രാവിലെയാണ് വിമാനം തകർന്നു വീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു.  പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ​സോവിയറ്റ്​ ഭരണകാലത്ത്​ 1980കളിലാണ്​ മിഗ്​ 27 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്​. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിലും മിഗ്​ 27 പ​ങ്കെടുത്തിട്ടുണ്ട്​​.