Asianet News MalayalamAsianet News Malayalam

'നാട്ടിലേക്ക് തിരിച്ചുപോകണം': തെലങ്കാനയിൽ തെരുവിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ; പൊലീസിന് നേരെ കല്ലേറ്

ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസ് വാഹനം തകർന്നു.

migrant workers protest in telangana covid lockdown
Author
Telangana, First Published Apr 29, 2020, 3:42 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ പൊലീസ് വാഹനം തകർന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനെ കുറിച്ച് കേന്ദ്രത്തോട് മറുപടി നൽകാൻ തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നാണ് അറിയേണ്ടത്  എന്ന് സുപ്രീംകോടതി പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകണം. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സു പ്രീംകോടതി കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടത്. തൊഴിലാളികൾക്ക് തിരിച്ചുപോകാൻ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് പ്രശാന്ത്ഭൂഷൺ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിശോധിച്ചുവരികയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ  സംസ്ഥാനങ്ങളുമായി സംസാരിച്ചുവരികയാണ് തൊഴിലാളികളുടെ എണ്ണം, അവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

Read Also: 'ഗവർണർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടി'; പ്രതിഷേധവുമായി പുതുച്ചേരി ആരോ​ഗ്യമന്ത്രി

Follow Us:
Download App:
  • android
  • ios