Asianet News MalayalamAsianet News Malayalam

അഫ്ഗാനിസ്ഥാനിൽ നിന്ന് വിമാനത്തിലേറിപ്പോവുന്നവർ ആരൊക്കെ? ; ഭീകരവാദവും കുടിയേറ്റവും തമ്മിലുള്ള ബന്ധം

ഐഎസ്‌ഐയുടെ ഡയറക്ടർ ജനറൽ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചത് താലിബാനികളുടെ ക്ഷേമം അന്വേഷിക്കാൻ വേണ്ടിയല്ല എന്നത്  വളരെ വ്യക്തമാണ്.

Migrations from Afghanistan may lead to next big action from terrorists Syed Atah Hasnain Writes
Author
Delhi, First Published Sep 8, 2021, 11:42 AM IST

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

നേരനുഭവത്തിലൂടെയും വായനയിലൂടെയും ഞാൻ ഭീകരവാദസംഘടനകളെപ്പറ്റി മനസ്സിലാക്കിയ ഒന്നുണ്ട്, ഓരോ പ്രവൃത്തിയിലൂടെയും ആക്ഷനിലൂടെയും അവർ ആഗ്രഹിക്കുന്നത് അതിലൂടെ ഈ ലോകത്തിന് ഒരു സന്ദേശം നൽകുക എന്നതാണ്. കാശ്മീരിൽ തീവ്രവാദം ശക്തിപ്പെട്ടു വന്ന കാലത്ത് അവർ ഏതെങ്കിലും ഒരു പ്രദേശത്തേക്കുള്ള തങ്ങളുടെ കടന്നു വരവ് അറിയിക്കാൻ വേണ്ടി മാത്രം ചിലപ്പോൾ ആൾത്തിരക്കുള്ള പൊതു ഇടങ്ങൾ ലക്ഷ്യമിട്ട് എന്തെങ്കിലുമൊരു ആക്ഷൻ നടത്തും. നന്ദിമാർഗ്, വൻധാമ, ചിട്ടിസിങ്പുര എന്നിവ ഇതിനു മുമ്പ് അത്തരത്തിലുള്ള പ്രവൃത്തികൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്.  2019 ഫെബ്രുവരി 14 -ന് നടത്തപ്പെട്ട പുൽവാമ ആക്രമണവും ഇത്തരത്തിൽ കുറ്റിയറ്റു പൊയ്ക്കൊണ്ടിരുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രസക്തി ഊട്ടിയുറപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെ മാത്രം ചെയ്യപ്പെട്ട ഒന്നാണ്. 

സിറിയയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കുള്ള വൻതോതിലുള്ള കുടിയേറ്റങ്ങൾ തുടങ്ങി അധികം വൈകും മുമ്പുതന്നെ ഇസ്ലാമിക് സ്റ്റേറ്റ് അവിടെ തങ്ങളുടെ ഭീകരവാദവും തുടങ്ങുകയുണ്ടായി. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അമേരിക്കൻ എയർ ലിഫ്റ്റ് ഓപ്പറേഷനുകളിലൂടെ, ഇപ്പോൾ കാബൂളിൽ നിന്നും അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് സമാനമായ കൂട്ട കുടിയേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോവുന്നവരിൽ പലരും എവിടെനിന്നാണ്, ആരാണ് എന്നൊന്നും പരിശോധിച്ചുറപ്പിക്കാനുള്ള ഒരു രേഖയും കൂടാതെയാണ് ഈ പ്രവിശ്യകളിലേക്ക് കടക്കുന്നത്. ഇതുവരെയുള്ള അനുഭവം വെച്ച് നോക്കിയാൽ, ഇവിടങ്ങളിൽ അധികം വൈകാതെ തന്നെ, വലിയ എന്തെങ്കിലും ഒരു ആക്ഷൻ ഉണ്ടാവാനുള്ള സാധ്യതയാണ് ഈ കുടിയേറ്റങ്ങളുടെ സ്വാഭാവികമായ അനന്തര ഫലം എന്നമട്ടിൽ തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ സാധിക്കില്ല. 

മൊസ്യൂളിലും റാക്കയിലും ഒക്കെ ഐസിസ് പരാജയപ്പെട്ട ശേഷം, 2019 ഏപ്രിൽ 21 -ന് ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ബോംബിങ് ഒഴികെ കാര്യമായ ഒരു ആക്ഷനും ഇവരിൽ നിന്ന് നമ്മൾ കണ്ടിട്ടില്ല.  പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായിട്ടുള്ള ചില ഒറ്റപ്പെട്ട സംഭങ്ങൾ മാത്രമാണ്, ഏറെക്കുറെ പ്രശാന്തമായ ഈ ലോകാവസ്ഥയ്ക്ക് ചില്ലറ അപവാദങ്ങൾ. ഗ്ലോബൽ വാർ ഓൺ ടെറർ അവസാനിച്ചു, ആഗോള തീവ്രവാദം അസ്തമിച്ചു എന്നൊക്കെത്തന്നെയാണ് ഈ സമാധാനം കണ്ടപ്പോൾ നമ്മൾ ധരിച്ചത്.  

എന്നാൽ, പഴയൊരു പഴഞ്ചൊല്ല് ഉദ്ധരിച്ചു പറഞ്ഞാൽ,"അക്രമത്തിന്റെ അഭാവം, ശാന്തിയുടെ തെളിവല്ല" എന്നാണ്. കശ്മീരിലെ ജനങ്ങളോട് ഞാൻ എന്നും പറയാറുള്ള ഈ പഴഞ്ചൊല്ല് ലോകത്തിന്റെ ഏതൊരു ഭാഗത്തെപ്പറ്റി പറയുമ്പോഴും പ്രസക്തമാണ്. ഭീകരവാദ സംഘടനകളുടെ സ്റ്റാമിനയും ക്ഷമയും നമ്മൾ കരുതുന്നതിലും എത്രയോ അധികമാണ്. വർഷങ്ങളോളം സ്ലീപ്പർ സെല്ലുകളുടെ രൂപത്തിൽ ചുരുണ്ടുകൂടി കിടന്ന്, അണ്ടർ ഗ്രൗണ്ടിൽ നെറ്റ്‌വർക്കുകൾ നിലനിർത്തിക്കൊണ്ടു പോവാൻ അവർ മിടുക്കരാണ്. അവയ്ക്ക് സടകുടഞ്ഞ് എഴുന്നേറ്റുവരാൻ ഇന്നത്തെ ആധുനികലോകത്ത് നിമിഷങ്ങൾ മതി. 

അഫ്ഗാനിസ്ഥാന്റെ മണ്ണിൽ ഇന്ന് നിലനിൽക്കുന്ന അസ്ഥിരമായ രാഷ്ട്രീയാവസ്ഥ, നമ്മുടെ ഭീകരവാദ സംഘടനകൾക്ക് പുനസ്സംഘടിക്കാനും, പൂർവാധികം ശക്തിയോടെ തിരിച്ചു വരാനുമുള്ള ഉത്തമമായ സാഹചര്യമാണ്. താലിബാൻ അവിടെ അധികാരം പിടിച്ചതോടെ, ജിഹാദ് കാശ്മീരിലേക്കും വ്യാപിപ്പിക്കണം എന്നുള്ള ആവശ്യമൊക്കെ IS -ഖൊറാസാൻ ഉൾപ്പെടെയുള്ള പല സംഘടനകളും ഇപ്പോൾ  ഉന്നയിക്കാൻ തുടങ്ങുന്നുണ്ട്. താലിബാന് വേണ്ട പോരാളികളെ വായ്പ നൽകിയാണ് ലഷ്കർ എ ത്വയ്യിബ, ജെയ്ഷ് എ മുഹമ്മദ് എന്നെ സംഘടനകൾ തങ്ങളുടെ പ്രസക്തി നഷ്ടപ്പെടാതെ കാക്കുന്നതും, സാമ്പത്തികമായി പിടിച്ചു നിൽക്കുന്നതും. 

അമേരിക്ക അഫ്ഗാന്റെ മണ്ണിൽ ഉപേക്ഷിച്ചിട്ട് പോയ പടക്കോപ്പുകളും കവചിത വാഹനങ്ങളും ഹെലികോപ്റ്ററുകളും ഒക്കെയാണ് ഇനി സാഹചര്യം കൂടുതൽ വഷളാക്കാൻ പോവുന്നത്. വലിയൊരു ആയുധ ശേഖരമാണ് ഇതിലൂടെ  വലിയൊരു ആയുധ ശേഖരം തന്നെ അവർജ്ജ് സൗജന്യമായി കിട്ടിക്കഴിഞ്ഞു. 

എന്നാൽ തങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങൾ ഒന്നും ഉണ്ടാവാതിരിക് താലിബാൻ പരമാവധി ശ്രമിച്ചു എന്ന് വരാം. പക്ഷെ, ഇങ്ങനെ അഫ്ഗാനിസ്താന്റെയും പാക് അധീന കാശ്മീരിലെയും എല്ലാം സ്ലീപ്പർ സെല്ലുകൾ ആരുപറഞ്ഞാലും അനുസരിക്കാത്ത കൂട്ടർ ആണ്. അവരുടെ മനസ്സുകളിൽ തീവ്രവാദത്തിന്റെ വിഷവിത്തുകൾ നട്ടുനനച്ചു വളംപകരാൻ കൃത്യമായി ചരടുകൾ വലിക്കുന്ന ഒരുകൂട്ടർ ഇന്നും സജീവമാണ്. നമ്മുടെ നാട്ടിലേക്ക് തീവ്രവാദികളെ ആയുധവും അർത്ഥവും നൽകി പറഞ്ഞയക്കുന്ന ഒരു അയൽരാജ്യം നമുക്കുണ്ട്. അത് നമ്മുടെ നാടിന്റെ സമാധാനം ഇല്ലാതാക്കാനുള്ള അശ്രാന്ത പരിശ്രമം തുടരുന്നിടത്തോളം കാലം, അതിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കാൻ വേണ്ട ബോധപൂർവമുള്ള പ്രയത്നങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാവുക തന്നെ വേണം. 

Follow Us:
Download App:
  • android
  • ios