മോദിയും ലോക്സഭയിൽ മിമിക്രി ചെയ്തിട്ടുണ്ടെന്നും കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി.
ദില്ലി: മോക് പാർലമെന്റിലെ അനുകരണ വിവാദത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതിയെ അനുകരിച്ച തൃണമൂൽ എംപി കല്യാൺ ബാനർജി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്നാണ് എംപി കല്യാൺ ബാനർജിയുടെ വിശദീകരണം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനോട് ബഹുമാനമേ ഉള്ളൂ എന്ന് വ്യക്തമാക്കിയ എംപി അനുകരണം ഒരു കലയാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. മോദിയും ലോക്സഭയിൽ മിമിക്രി ചെയ്തിട്ടുണ്ടെന്നും കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി.
