കാർഷിക വില നയത്തിന്റെ അവിഭാജ്യ ഘടകമാണ് കുറഞ്ഞ താങ്ങുവില. കർഷകർക്ക് താങ്ങുവിലയും ഉപഭോക്താവിന് താങ്ങാനാവുന്ന വിലയും ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
ദില്ലി: കർഷകർക്ക് സഹായവുമായി കേന്ദ്രത്തിന്റെ പുതിയ നയം. 2022-23 വിപണന കാലയളവിൽ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവില(എംഎസ്പി) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. വിളകളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎസ്പി ഉയര്‍ത്തിയത്. റാബി വിളകൾക്കായി അംഗീകരിച്ച MSP ഉൽപാദനച്ചെലവിന്റെ 1.5 മടങ്ങ് കൂടുതലോ തുല്യമോ ആണ്. സെപ്തംബർ 8നാണ് പ്രധാനമന്ത്രി ചെയർമാനായ കാബിനറ്റ് കമ്മിറ്റി ഓൺ എകണോമിക് അഫയേഴ്സ് (സിസിഇഎ) കുറഞ്ഞ താങ്ങുവില നൽകുന്നതിന് അനുമതി നൽകിയത്. ഗോതമ്പ്, റാപ്‌സീഡ്, കടുക് എന്നിവയ്ക്കുപുറമെ തുവര, പയര്‍, ബാര്‍ലി, സാഫ്ഫ്‌ളവര്‍ എന്നിവയിലും ഉല്‍പാദനച്ചെലവു കണക്കിലെടുക്കുമ്പോള്‍ കര്‍ഷകര്‍ക്കുള്ള വരുമാനം ഏറ്റവും ഉയര്‍ന്നതെന്ന് കണക്കാക്കപ്പെടുന്നു.
കാർഷിക വില നയത്തിന്റെ അവിഭാജ്യ ഘടകമാണ് കുറഞ്ഞ താങ്ങുവില. കർഷകർക്ക് താങ്ങുവിലയും ഉപഭോക്താവിന് താങ്ങാനാവുന്ന വിലയും ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അഗ്രികൾച്ചർ കോസ്റ്റ്സ് ആന്റ് പ്രൈസസ് (സിഎസിപി)യുടെ ശുപാർശ പ്രകാരം കേന്ദ്രസർക്കാർ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരു, നാണ്യ വിളകൾ എന്നിവയുടെ കുറഞ്ഞതാങ്ങുവില എല്ലാവർഷവും ഉയർത്തുന്നു. സാധാരണയായി റാബി വിളകളുടെ താങ്ങുവില പ്രഖ്യാപിക്കുന്നത് ഒക്ടോബറിലാണ്. എന്നാൽ ഇത്തവണ സെപ്തംബർ 13 ന് പ്രഖ്യാപിക്കുകയിരുന്നു.
ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങോ അതിൽ കൂടുതലോ ആണ് 2022-2023 വർഷത്തേക്കായി പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില. ഗോതമ്പിന് ഉത്പാദന ചിലവ് 1008 രൂപാണെങ്കിൽ 2022-2023 ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില 2015 രൂപയാണ്. 2021-2022 ൽ ഇത് 1975 രൂപയായിരുന്നു. 40 രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കര്‍ഷകരെ ഈ വിളകള്‍ കൂടുതല്‍ പ്രദേശത്ത് കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനും മികച്ച സാങ്കേതികവിദ്യകളും കാര്‍ഷിക സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിനും, ആവശ്യകതാ- വിതരണ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും എണ്ണ വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി എംഎസ്പി പുനര്‍നിര്‍ണയിക്കാനും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ എംഎസ്പി വര്‍ധിപ്പിച്ചത്. ഗോതമ്പ്, റാപ്‌സീഡ് & കടുക് (100% വീതം), പയര്‍ (79%), ബാര്‍ലി (60%), സാഫ്ഫ്‌ളവര്‍ (50%) എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ ആദായം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, അടുത്തിടെ ഗവണ്‍മെന്റ് പ്രഖ്യാപിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍സ്-ഓയില്‍ പാം (എന്‍എംഇഒ-ഒപി), ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ വിസ്തൃതിയും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഗവണ്‍മെന്റ് 2018-ല്‍ പ്രഖ്യാപിച്ച അംബ്രല്ല പദ്ധതിയായ 'പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷണ്‍ അഭിയാന്‍' (പിഎം-ആശ) കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ആദായം ലഭിക്കാന്‍ സഹായിക്കും. ഈ പദ്ധതിയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ മൂന്ന് ഉപപദ്ധതികള്‍ ഉള്‍പ്പെടുന്നു. പ്രൈസ് സപ്പോര്‍ട്ട് സ്‌കീം (പിഎസ്എസ്), പ്രൈസ് ഡെഫിഷ്യന്‍സി പേയ്‌മെന്റ് സ്‌കീം (പിഡിപിഎസ്), സ്വകാര്യ സംഭരണ- സ്റ്റോക്കിസ്റ്റ് പദ്ധതി (പിപിഎസ്എസ്) എന്നിവയാണത്.
