Asianet News MalayalamAsianet News Malayalam

farmers protest : താങ്ങുവിലയിലും കര്‍ഷക അനുകൂല തീരുമാനം വന്നേക്കും; കേന്ദ്രതലത്തിൽ ആലോചനകൾ

നാളെ കൂടുന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ  നിയമങ്ങൾ പിൻവലിക്കാനുള്ള കരടിന് അംഗീകാരം നൽകും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ  ഒരു ബില്ലാകും  കൊണ്ടുവരിക.

minimum support price may also be decided in favor of the farmer
Author
Delhi, First Published Nov 23, 2021, 9:18 PM IST

ദില്ലി: കര്‍ഷകരുടെ രോഷം (farmers protest) അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും (central government). ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ തുടങ്ങി. നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്‍റെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. ഈക്കാര്യങ്ങളിൽ കൃഷിമന്ത്രാലയത്തിൽ കൂടിയാലോചനകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നാളെ കൂടുന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ  നിയമങ്ങൾ പിൻവലിക്കാനുള്ള കരടിന് അംഗീകാരം നൽകും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ  ഒരു ബില്ലാകും  കൊണ്ടുവരിക.

ഇതിനിടെ നിയമങ്ങളുമായി ബന്ധപ്പെട്ട്  ബിജെപി പ്രവർത്തകരെ കുറ്റപ്പെടുത്തി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി രംഗത്തെത്തി. നിയമങ്ങളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിൽ ബിജെപി പ്രവർത്തകർ പരാജയപ്പെട്ടതാണ് നിയമങ്ങൾ റദ്ദാക്കാൻ കാരണമെന്നാണ് പ്രതികരണം. കേന്ദ്ര സർക്കാരിൻ്റെ ഇതുവരെയുള്ള ശ്രമങ്ങളിൽ കർഷകർ തൃപ്തരല്ലെന്നും ഉമാ ഭാരതി പ്രതികരിച്ചു. ഇതിനിടെ ലഖിംപൂർ ഖേരി സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഐജി, ഡിജിപി സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുത്തില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു. മൂന്ന് ദിവസത്തെ യോഗത്തിൽ അവസാന ദിവസമായ ഞായറാഴ്ച്ച വിട്ടുനിന്നതായാണ്  സൂചന. അജയ് മിശ്രയോടൊപ്പം വേദി പങ്കിടരുതെന്ന് പ്രിയങ്ക  ഗാന്ധി ശനിയാഴ്ച പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios